Sreejith's custody Death: BJP harthal in Paravoor
പറവൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നു. പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിലുള്ള പ്രതിഷേധസൂചകമായാണ് ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാരാപ്പുഴയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് മര്‍ദ്ദനത്തിലാണ് ശ്രീജിത്ത് മരണപ്പെട്ടത് എന്നാണ് ആരോപണം. ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കേയാണ് ശ്രീജിത്ത് മരിട്ടത്.